അലങ്കാരം
നിലവിളക്കിനരികെ
നിലവിളിക്കുന്നു
വൃത്തം
ചമ്രം പടിഞ്ഞു
ചാരത്തിരിക്കുന്നു
ബിംബങ്ങള്
തല കുംബിട്ട്
നിശ്ശബ്ദം തേങ്ങുന്നു
കവിത
ഒരു കോണില്
മൂകയായി നില്ക്കുന്നു
"വിളിക്കേണ്ട
ബാലമണിയമ്മ
ഉറങ്ങുകയാണ്"
(ബാലമണിയമ്മ നമ്മളെ വിട്ടു പിരിഞ്ഞപ്പോള്‍ കലാകൗമുദിയില്‍ എഴുതിയ കവിത)
നിലവിളക്കിനരികെ
നിലവിളിക്കുന്നു
വൃത്തം
ചമ്രം പടിഞ്ഞു
ചാരത്തിരിക്കുന്നു
ബിംബങ്ങള്
തല കുംബിട്ട്
നിശ്ശബ്ദം തേങ്ങുന്നു
കവിത
ഒരു കോണില്
മൂകയായി നില്ക്കുന്നു
"വിളിക്കേണ്ട
ബാലമണിയമ്മ
ഉറങ്ങുകയാണ്"
(ബാലമണിയമ്മ നമ്മളെ വിട്ടു പിരിഞ്ഞപ്പോള്‍ കലാകൗമുദിയില്‍ എഴുതിയ കവിത)
No comments:
Post a Comment